കൊച്ചി; പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലില്‍, ദീപം തളിയിച്ച മുഖ്യമന്ത്രിയുടെ ചിത്രം തെറ്റായി പ്രചരിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റില്‍ നല്കിയ വാര്‍ത്തയിലാണ് മുഖ്യമന്ത്രിയുടെ ചിത്രം തെറ്റായി പ്രചരിപ്പിച്ചത്.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഐക്യദീപം തെളിയിച്ചു എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയിലാണ് തെറ്റായ ചിത്രം ഉപയോഗിച്ചത്.
2018-ലെ ഭൗമ മണിക്കൂര്‍ ആചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും കുടുംബവും ഓദ്യോഗിക വസതിയില്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് ഇരിക്കുന്ന ചിത്രമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് തെറ്റായി പ്രചരിപ്പിച്ചത്.
Discussion about this post