ഡല്‍ഹി: നിസാമുദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് 25,000 ആളുകള്‍ ക്വാറന്റൈനില്‍. തബ്ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തകരെയും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെയുമുള്പ്പെടെ ഉള്ളവരെയാണു ക്വാറന്റൈന് ചെയ്തത്. ഇവര്‍ സന്ദര്‍ശിച്ച ഹരിയാനയിലെ അഞ്ച് ഗ്രാമങ്ങള്‍ അടച്ചിട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി പുനിയ സലില ശ്രീവാസ്തവ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം, രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വര്‍ധന രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 693 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്തെ മൊത്തം കൊറോണ ബാധിതരില്‍ 76 ശതമാനം പേരും പുരുഷന്മാരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Discussion about this post