മുംബൈ: ഡല്‍ഹി തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട 150 പേര്‍ക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ കേസെടുത്തു. ആസാദ് മൈതാന്‍ പൊലിസാണ് ഐപിസി 271, 188 സെക്ഷനുകള്‍ ചുമത്തി കേസെടുത്തത്.
ക്വാറന്റെയ്ന് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
അതേസമയം തബ്ലീഗില് പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതുമായ 25,000 പേരെ ഇതിനോടകം കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ആളുകള്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരക്കാര്‍ക്ക് പല സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post