തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം നല്കി നടന് മോഹന്‍ലാല്‍. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജ്യോതി ലബോറട്ടറീസ് രാമചന്ദ്രന് (മുംബൈ) രണ്ട് കോടി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു കോടി, കല്യാണ്‍ സില്‍ക്സ് ഒരു കോടി
കിംസ് ആശുപത്രി ഒരു കോടി, തിരൂര്‍ അര്‍ബന്‍ ബാങ്ക് 67,15000 രൂപ, കടയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 52 ലക്ഷം രൂപ നല്‍കിയതായി മുഖ്യമന്ത്രി പിണറായി പറഞ്ഞു.
Discussion about this post