കൊറോണ രോഗത്തെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ നീട്ടുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന അഭിപ്രായവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇതോടെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിലപാട് സ്വീകരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 11 ആയി. ഒന്‍പത് സംസ്ഥാനങ്ങളും കൂടി ഇതേ നിലപാട് സ്വീകരിച്ചേക്കും എന്നാണ് സൂചന. ലോക്ക് ഡൗണ്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും.
ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിര്‍ദേശമാണ് ഭൂരിഭാഗം സംസ്ഥാനങ്ങളും വിദഗ്ദ്ധന്മാരും മുന്നോട്ട് വയ്ക്കുന്നതെന്നും ഈ നിലയില്‍ സര്‍ക്കാര്‍ ചര്‍ച്ചകളും ആലോചനകളും ശക്തമാക്കിയിട്ടുണ്ടെന്നും ഇന്നലെ ഉന്നത കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍റ്റുകള്‍ വന്നിരുന്നു.
ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന രാജസ്ഥാന്, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു.
Discussion about this post