ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് അറിയിച്ച് നടന് വരുണ്‍ ധവാന്. ഈ പ്രതിസന്ധി ഘട്ടത്തില്‍ വീടില്ലാത്തവരുടെ ദുരിതങ്ങള്‍ ഓര്‍ത്ത് തന്റെ ഹൃദയം വിങ്ങുകയാണെന്നും ആവശ്യക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭക്ഷണം നല്‍കുമെന്നും വരുണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
“ഈ പ്രതിസന്ധി ഘട്ടത്തില്‍ വീടില്ലാത്തവരുടെ ദുരിതം ഓര്‍ത്ത് എന്റെ ഹൃദയം വിങ്ങുകയാണ്. വീടും ജോലിയും ഇല്ലാത്ത ദരിദ്രര്‍ക്ക് ഞാന്‍ ഭക്ഷണം നല്‍കും. ജീവന് പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന എല്ലാവരോടും എനിക്ക് ആദരവുണ്ട്. ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ഭക്ഷണം നല്‍കും. താജ് പബ്ലിക് സര്‍വീസ് വെല്‍ഫെയര്‍ ട്രസ്റ്റ് വഴി ഭക്ഷണം വിതരണം ചെയ്യും. ഇത് ഒരു ചെറിയ തുടക്കമാണ്. എന്നാല്‍, ഇതുപോലുള്ള ഒരു പ്രതിസന്ധി ഘട്ടത്തില്‍ നമ്മള് ഓരോ ചെറിയ സഹായങ്ങളും കണക്കാക്കേണ്ടതുണ്ട്. എനിക്ക് കഴിയുന്നതെല്ലാം തുടര്‍ന്നും ഞാന്‍ ചെയ്യും”- വരുണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഈ നീണ്ട പോരാട്ടത്തില്‍ ഒന്നിച്ചു പോരാടണമെന്നും വരുണ്‍ കുറിച്ചിട്ടുണ്ട്. നേരത്തെ പിഎം കെയേര്‍സ് ഫണ്ടിലേക്കും വരുണ്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു.
Discussion about this post