ഡൽഹിയിൽ കാര്യങ്ങൾ ആശങ്കയോടെ തുടരുന്നു. 30 തബ്ലീഗ് ജമാഅത്ത് പ്രവർത്തകർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഡൽഹിയിൽ, മുണ്ട്കയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 30 തബ്ലീഗ് ജമാഅത്ത് പ്രവർത്തകർക്കാണ് ഇന്നലെ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്.ലോക് നായക് പുരത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ മൊത്തം 120 പേരെയാണ് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്.
ഡൽഹി നിസാമുദ്ദീനിൽ കഴിഞ്ഞമാസം നടന്ന മതസമ്മേളനത്തിൽ ലോകമെമ്പാടുനിന്നും ആയിരക്കണക്കിന് തബ്ലീഗ് ജമാഅത്ത് പ്രവർത്തകരാണ് ഒത്തുചേർന്നത്. രാജ്യത്തിന്റെ പല ഭാഗത്തു നിന്നെത്തിയ ഇവരിൽ, നൂറുകണക്കിന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു.
Leave a Comment