തിരുവനന്തപുരം: കേരളത്തില്‍ രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും പൂര്ണആശ്വാസമെന്ന് പറയാറാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തില്‍ മാത്രം കൊറോണ നിയന്ത്രണവിധേയമായിട്ട് കാര്യമില്ല. സമീപ സംസ്ഥാനങ്ങളിലും നിയന്ത്രണവിധേയമാക്കണം. രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തിയ അവരെ ക്വാറന്റൈന് ചെയ്യാന്‍ കഴിഞ്ഞു. അടുത്തിടപഴകിയെന്ന് സംശയിക്കുന്നവരെയും നിരീക്ഷണത്തിലാക്കി. ഇത് വലിയതോതില്‍ ഫലംചെയ്തെന്ന് മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് ഇന്നലെ പുതുതായി ഒരാള്‍ക്കും രോഗബാധ കണ്ടെത്താനായില്ല. ഇത് ശുഭസൂചനയാണ് നല്‍കുന്നത്. ആരും ഗുരുതരാവസ്ഥയിലില്ല. ഇന്ന് കുറച്ചുപേര്‍ കൂടി രോഗമുക്തരാവും. ലോക്ക്ഡൗണില്‍ ഇളവുനല്‍കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമായിരിക്കും. പ്രവാസികളുടെ കാര്യം കേന്ദ്ര തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post