ഡല്‍ഹി: ഇന്ത്യയില്‍ കൊറോണ മരണ നിരക്ക് വർദ്ധനവ്. 354 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
905 പേര്‍ക്കാണ് ഒരു ദിവസത്തിനിട രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 9,352 ആയി. ഒരാഴ്ചയ്ക്കിടെ ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്.
അതിനിടെ മുംബൈയില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. സ്വകാര്യ ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനുമാണ് രോഗം കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post