തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയത്.
തിങ്കളാഴ്ച സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലും നിരവധി പേര് നിരോധനം ലംഘിച്ച് നിരത്തുകളില്‍ ഇറങ്ങിയെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. കൊറോണ രോഗം പരമാവധി കുറഞ്ഞതായി സമൂഹത്തില്‍ തെറ്റായ ധാരണയുണ്ട്. രോഗവ്യാപനത്തിന്റെ നിര്‍ണായകഘട്ടത്തിലാണ് സംസ്ഥാനമെന്നും ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഡിജിപി അറിയിച്ചു.
Discussion about this post