തിരുവനന്തപുരം: കൊറോണയെ തുരത്താനുളള പോരാട്ടത്തിന് ഊര്‍ജം പകരുന്ന നടന് നെടുമുടി വേണുവിന്റെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. കേരള പോലീസിന്റെ പേജിലാണ് ഇടക്ക കൊട്ടി പാടുന്ന നെടുമുടി വേണുവിന്റെ ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘തുരത്തണം തകര്‍ക്കണം ഈ മഹാമാരിയെ കരുതണം പൊരുതണം ഒരുമിച്ച് നില്‍ക്കണം’ എന്ന് തുടങ്ങുന്ന ഗാനം നെടുമുടി വേണു തന്നെയാണ് ആലപിച്ചിരിക്കുന്നത്. രണ്ട് മിനുറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഈ ഗാനം നടന് മോഹന്‍ലാല്‍ അടക്കം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
”കരുതലും ജാഗ്രതയുമായി മഹാമാരിയെ ഈ നാട്ടില്‍ നിന്നും നമുക്ക് തുരത്താം… അതിജീവനത്തിന്റെ പ്രതീക്ഷകള്‍ പങ്കുവച്ച് ഗാനാര്‍ച്ചനയുമായി പ്രിയപ്പെട്ട നെടുമുടി വേണു ചേട്ടന്” എന്നും ഗാനത്തിനൊപ്പം മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നു.
കൊറോണയെ പ്രതിരോധിക്കാനുളള പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കുന്ന ആരോഗ്യപ്രവര്‍ത്തകരേയും പോലീസ് സേനയേയും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മനോജ് എബ്രഹാം ഐപിഎസ് ആണ് നെടുമുടി വേണുവിന്റെ ഈ കൊവിഡ് ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
https://www.facebook.com/ActorMohanlal/videos/246756896734636/?__xts__%5B0%5D=68.ARAcdo1zifdIIjtA7IAY2a6huIzjcRwGhs2HhIIDU9Jgf3VXFVjLbWwfGCIdMy_DmWBVobnKDUh_A61Ls_ZH7EAWzX63rLLzmxPw3HA2l_Bqw-wE3BIkh7eWkhGSpFKS49QmU-l1wCBbm52IuPEopKVBcaE9L2WZN3qmDasrAFeLYWFHOcdG2xcjLLih_zTA05IqlTUe0-EW1_Zjn8PyrOmORmj_6hRuB93_Hp1JsKhxk3qNpdxo0uDkoYWmZ-1VFJPBaZSMpn2rNi-3dVr9d-RkuAqlyTkLcl5TQxdFHZW-0F7M-ymofkWyTxKJuVyehkK4IlmOrFR4QKQbWmD3sJWVXnyy4unUq48&__tn__=-R
Discussion about this post