അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. കിരീടാവകാശി ഷെയ്ഖ് മൊഹമ്മദ് ബിന്‍ സൈയദ് അല്‍ നഹ്യാന് അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. വൈകീട്ട് നാലരയോടെയാണ് അബുദാബിയില്‍ മോദിയുടെ വിമാനം ലാന്‍ഡ് ചെയ്തത്. അദ്ദേഹം നാളെ ദുബായിലേക്ക് പോകും.
യു.എ.ഇയിലെ പ്രൊട്ടോക്കോള്‍ തെറ്റിച്ചാണ് കിരീടാവകാശി ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയത്. അബുദാബി എയര്‍പോര്‍ട്ടില്‍ നരേന്ദ്രമോദിക്കായി പ്രത്യേക ഗാര്‍ഡ് ഓഫ് ഓര്‍ണറും തയ്യാറാക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലെ എമിറേറ്റ്സ് ഹോട്ടലിലേക്ക് പോയി.
യുഎഇ സായുധ സേനയുടെ ഉപസര്‍വസൈന്യാധിപനുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, മറ്റ് ഉന്നതോദ്യോഗസ്ഥരും ഷെയ്ഖുമാരും ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി. പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ തന്നെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇന്ന് അബുദാബി ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയശേഷം അവിടുത്തെ ഷെയ്ഖ് സെയ്ദ് ഗ്രാന്‍ഡ് മോസ്ക്ക് മോദി സന്ദര്‍ശിക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള മാര്‍ബിള്‍ ഉപയോഗിച്ചാണ് ഗ്രാന്‍ഡ് മോസ്ക് നിര്‍മ്മിച്ചിട്ടുള്ളത്.
തിങ്കളാഴ്ച ദുബായ് ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. 50,000 ലേറെപ്പേര്‍ പരിപാടിയില്‍ പങ്കെടുക്കും. കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.യു.എ.ഇ ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ തീവ്രവാദം അടക്കമുള്ളവ ചര്‍ച്ചാവിഷയമാകുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിടെ വിലപ്പെട്ട സുഹൃത്താണ് യു.എ.ഇയെന്ന് സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഇറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. വാണിജ്യ വ്യാപാര രംഗത്തെ പ്രമുഖരുമായും ചര്‍ച്ചകള്‍ നടത്തും. 28,000 ത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലും മോദി സന്ദര്‍ശനം നടത്തും. തിരഞ്ഞെടുക്കപ്പെട്ട 300 ഓളം തൊഴിലാളികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യന്റെ സ്വീകരണത്തിന് നന്ദി അറിയിച്ച് മോദി ട്വിറ്ററില്‍ കുറിച്ചു. ഞാന്‍ യുഎഇയിലെത്തിയിരിക്കുന്നു, ഈ സന്ദര്‍ശനത്തിലൂടെ ഇന്ത്യ- യുഎഇ ബന്ധം ശക്തിപ്പെടുത്താനാകുമെന്ന ആത്മവിശ്വാസം ഉള്ളതായും മോദി ട്വിറ്ററില്‍ കുറിച്ചു.യുഎഇയില്‍ ഇറങ്ങിയ ഉടന്‍ അഭിവാദ്യം ചെയ്ത് അറബിയിലും മോദിയുടെ ട്വീറ്റുണ്ട്.
أنا أقدراللفتة الكريمة الغالية من الفريق أول صاحب السمو الشيخ محمد بن زايد آل نهيان للإستــقبال فى المطار. pic.twitter.com/09c0tnoDNl
— Narendra Modi (@narendramodi) August 16, 2015
Hello UAE. I am very optimistic about this visit. I am confident the outcomes of the visit will boost India-UAE ties pic.twitter.com/50b4atyIZP
— Narendra Modi (@narendramodi) August 16, 2015
I deeply appreciate kind gesture of His Highness Sheikh Mohammed bin Zayed Al Nahyan, who received me at the airport pic.twitter.com/TjGBVHM3ld
— Narendra Modi (@narendramodi) August 16, 2015
Discussion about this post