ബാറ്റിങ്ങില്‍ തനിക്ക് പ്രചോദനമായത് ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. പുരാണ കഥാപാത്രത്തിലേക്കാണ് സെവാഗ് ഇവിടെ വിരല്‍ ചൂണ്ടുന്നത്.
രാമായണത്തില്‍ ശ്രീരാമനെ സഹായിച്ച വാനരസേനയില്‍ അംഗമായിരുന്ന അംഗദനാണ് ബാറ്റിങ്ങില്‍ തനിക്ക് പ്രചോദനമായത് എന്നാണ് സെവാഗ് പറയുന്നത്. രാമായണത്തിലെ ബാലിയുടെ മകനാണ് അംഗദന്. അംഗദന്റെ കാല് ഇളക്കുക ബുദ്ധിമുട്ടാണെന്നല്ല, അസാധ്യമാണ്…സെവാഗ് ട്വിറ്ററില്‍ കുറിച്ചു.
അംഗദന്റെ ഫുട് വര്‍ക്ക് വ്യക്തമാക്കുന്ന രാമായണത്തിലെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് സെവാഗിന്റെ ട്വീറ്റ്. അംഗദ് ജീ റോക്ക്സ് എന്നും സെവാഗ് ട്വിറ്ററില്‍ കുറിച്ചു.
ക്രീസില്‍ പാട്ടുപാടി നിന്ന് യഥേഷ്ടം ബൗണ്ടറി പായിക്കുന്ന വീരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് ലോകം മുഴുവന്‍ ആരാധകരുണ്ട്.
So here is where i took my batting inspiration from 🙂
Pair hilana mushkil hi nahi , namumkin hai . #Angad ji Rocks pic.twitter.com/iUBrDyRQUF
— Virender Sehwag (@virendersehwag) April 12, 2020
Discussion about this post