ലക്ഷക്കണക്കിന് പേര്‍ അണിനിരന്ന ഭീകര വിരുദ്ധറാലിയില്‍ ഒരു ഡസനോളം ലോകനേതാക്കളാണ് പങ്കെടുത്തത്. ഇസ്രായേലില്‍ നിന്നും പലസ്തീനില്‍ നിന്നും ഉള്‍പ്പടെ നിരവധി ലോകനേതാക്കള്‍ പതിനേഴ് പേരുടെ മരണത്തിനിടയാക്കിയ മാധ്യമസ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കെടുത്തു.
തീവ്ര-യഥാസ്ഥിതിക വാദികളെ ഞങ്ങള്‍ക്ക് ഭയമില്ല എന്ന് തെളിയിക്കാനാണ് റാലിയില്‍ അണിനിരന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരും റാലിയില്‍ അണി ചേര്‍ന്നിരുന്നു.
ലക്ഷക്കണക്കിന് പേര്‍ ഒരുമിച്ച് ചേര്‍ന്ന് സ്വാതന്ത്യം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ഫ്രഞ്ച് പ്രധനമന്ത്രി മാനുവല്‍ വാല്‍സ് പറഞ്ഞു. അയാം ചാര്‍ളി എന്നെഴുതിയ ഫ്‌ലക് കാര്‍ഡുകളും മറ്റും ധരിച്ച് ഏഴ് ലക്ഷത്തോളം പേരാണ് ആഗോളറാലിയില്‍ പങ്കെടുത്തത്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെത്യാനെഹു, പലസ്തീന്‍ പ്രസിഡണ്ട് മുഹമ്മദ് അബ്ബാസ്, ജോര്‍ദ്ദാന്‍ രാജാവ്, ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്‌ഞ്ചെലൊ മെര്‍ക്കല്‍, ഡേവിഡ് കാമറുണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Discussion about this post