ലഖ്നൗ: കാന്‍പൂരില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മച്ചാരിയയിലെ മദ്രസയില്‍ പഠിക്കുന്ന എട്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്തവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഈ എട്ട് പേരും.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ചിലര്‍ മദ്രസയിലെ പള്ളിയില്‍ താമസിച്ചിരുന്നു. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.
43 സാമ്പിളുകള്‍ അയച്ചതില്‍ എട്ട് സാമ്പിളുകളാണ് പോസിറ്റീവ് ആയത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ജിഎസ്എംവി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post