കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിനിടയില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വീടിനുള്ളില്‍ തന്നെ തുടരണമെന്ന് മുതിര്‍ന്ന നടി ഹേമ മാലിനി. ഇന്ന് ഭാരത് മാതാ കൊറോണ വൈറസ് മൂലം ദുഷ്കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് നിങ്ങളുടെ കടമയാണെന്ന് താരം ട്വിറ്ററില്‍ ഒരു വീഡിയോയിലൂടെ പറഞ്ഞു.
ഏതെങ്കിലും ജാതിയിലോ വംശത്തിലോ മതത്തിലോ ആണെങ്കിലും നിങ്ങള്‍ വീടിനകത്ത് തന്നെ കഴിയണം, അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കൊറോണ ശൃംഖല തകര്‍ക്കാന്‍ കഴിയും. കൊറോണ വൈറസ് എന്ന വ്യാധിക്കെതിരായ യുദ്ധത്തില്‍ വിജയിക്കാനും പരിരക്ഷിക്കാനും ഈ പ്രവര്‍ത്തനം സഹായിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 14ന് അവസാനിക്കാനിരുന്ന 21 ദിവസത്തെ ലോക്ക് ഡൗണ്‍ മെയ് 3 വരെയാണ് നീട്ടിയത്.
Discussion about this post