പുനെ: ലോക്ക്ഡൗണ്‍ നിർദ്ദേശം ലംഘിച്ച് പ്രഭാത നടത്തത്തിന് പോയ ആളുകളെ റോഡില്‍ യോഗ പരിശീലനത്തിന് വിധേയരാക്കി പൊലീസ്. പുനെയിലെ ബിബവെവാഡിയില് നിന്നുള്ള ദൃശ്യമാണ് ഇത്.
ലോക്ഡൗൺ പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികളാണ് രാജ്യത്ത് പൊലീസ് സ്വീകരിച്ചുവരുന്നത്. എന്നാല്‍ പൊലീസ് സ്വീകരിക്കുന്ന പല നടപടികള്‍ക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്.
അതേസമയം മഹാരാഷ്ട്രയില്‍ കൊറോണ വ്യാപനം തുടരുകയാണ്. ബുധനാഴ്ച രാത്രിയിലെ കണക്കു പ്രകാരം, സംസ്ഥാനത്ത് പുതിയതായി 232 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ്19 ബാധിതരുടെ എണ്ണം 2,916 ആയി. ഇതുവരെ 187 പേര് മരിച്ചതായാണ് കണക്കുകള്‍.
#WATCH Maharashtra: Police made people, who violated lockdown for a morning walk, perform yoga in Bibvewadi area of Pune, early morning today. #CoronavirusLockdown pic.twitter.com/m5ooX6ixaN
— ANI (@ANI) April 16, 2020
Discussion about this post