തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ബാറിൽ മദ്യ വില്പന നടത്തിയ മൂന്നു പേര് അറസ്റ്റില്‍. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ചാലക്കുടിയിലെ ബാറിലാണ് മദ്യവില്പന നടത്തിയത്. സംഭവത്തില്‍ ബാര്‍ നടത്തിപ്പുകാരായ ചേര്‍ത്തല തേജസില്‍ പ്രകാശ് (49), കാസര്‍ഗോഡ് പാലാര്‍ പി.കെ. ശാന്തകുമാര്‍ (33), മദ്യം വാങ്ങാനെത്തിയ കൊരട്ടി ആറ്റപ്പാടം പുതുശ്ശേരി ചാമക്കാല ജോഷി ചെറിയാന് (45) എന്നിവരാണ് അറസ്റ്റിലായത്.
മദ്യവില്പന നിര്‍ത്തിയ ശേഷം ബാറുകളില്‍ ബാക്കിയുണ്ടായിരുന്ന മദ്യം എക്സൈസ് ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്യാതിരുന്നതാണ് അനധികൃത മദ്യവില്പനയ്ക്ക് ഇടയാക്കിയത്. സര്‍ക്കാര്‍ നല്കിയ നിര്‍ദേശം ലംഘിച്ച് ബാറില്‍ മദ്യം വില്‍പ്പന നടത്തിയ സംഭവത്തില്‍ രണ്ട് ബാര്‍ ജീവനക്കാരും മദ്യം വാങ്ങിയയാളുമാണ് അറസ്റ്റിലായത്.
ചാലക്കുടിയിലെ കല്ലേലി ബാറിലാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി മദ്യം വില്‍പ്പന നടത്തിയത്.
Discussion about this post