കോഴിക്കോട് :കോഴിക്കോട് മുക്കത്ത് വന്‍ സ്ഫോടക വസ്തുശേഖരം പിടികൂടി. 450 കിലോഗ്രാം വെടിമരുന്ന്, 400 ജലാറ്റിന്‍ സ്റ്റിക് എന്നിവയാണ് പിടിച്ചെടുത്തത്. സ്ഫോടനത്തിന് ഉപയോഗിക്കുന്ന ഏഴുമീറ്റര്‍ വയറും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു. കോഴിക്കോട് സ്വദേശികളായ മെഹബൂബ്,ഹാരീസ് എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടകശേഖരം കടത്തിയ കാറും പിടിച്ചെടുത്തിട്ടുണ്ട്. സ്ഫോടക ശേഖരം ക്വാറിയിലേക്ക് കൊണ്ടുവന്നതാണെന്നാണ് സൂചന. ഇതിനെത്തുടര്‍ന്ന് പോലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post