തഞ്ചാവൂര്‍: കൊറോണ വിരുന്നൊരുക്കുന്നെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തമിഴ്നാട് തഞ്ചാവൂര്‍ ജില്ലയിലാണ് ‘കൊറോണ വിരുന്നു’ സംഘടിപ്പിച്ചെന്നാരോപിച്ച് ഒരാളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തുത്.
തഞ്ചാവൂരിലെ ത്യാഗസമുദ്രം ഗ്രാമത്തില്‍ ബുധനാഴ്ചയാണ് 29 കാരനായ ശിവഗുരുവും സുഹൃത്തുക്കളും ‘വിരുന്നു’ സംഘടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ‘കൊറോണ വിരുന്തു’ (കൊറോണ വിരുന്നു) എന്ന പേരില്‍ വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിതോടെയാണ് പണിയായത്.
തുടർന്ന് പരിപാടി സംഘടിപ്പിക്കാൻ മുന്‍പന്തിയില്‍ നിന്ന ശിവഗുരുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് ചിലരെ ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) വകുപ്പുകള്‍ 269 (ജീവജാലങ്ങള്‍ക്ക് അപകടകരമായ രോഗം പടരാന്‍ സാധ്യതയുള്ള അശ്രദ്ധമായ പ്രവൃത്തി), പകര്‍ച്ചവ്യാധി രോഗ നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം 67 എന്നിവ പ്രകാരം കേസെടുക്കുകയും ചെയ്തു. വി.ആര്.ഒ ദിവ്യകുമാരിയുടെ പരാതിയാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post