കാലിഫോർണിയ: ഗൂഗിളിൽ അടുത്ത ഒരു വർഷത്തേക്ക് പുതിയ നിയമനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്നും ചെലവുകൾ വെട്ടിച്ചുരുക്കുമെന്നും പ്രഖ്യാപിച്ച് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ. അഡ്വൈർടൈസിങ് ബിസിനസിൽ ഉണ്ടായിരിക്കുന്ന കുറവാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്.
കമ്പനി കൂടുതൽ നിക്ഷേപം നടത്താനുള്ള നീക്കത്തിലാണ്. ഡാറ്റ സെന്ററുകൾ, മെഷീനുകൾ, ബിസിനസിതര മാർക്കറ്റിങിനും യാത്രകൾക്കുമാണ് പണം മാറ്റിവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ ആഗോള സാമ്പത്തിക സ്ഥിതിയെ ആഴത്തിൽ ബാധിച്ചിരിക്കുന്നുവെന്ന് ജീവനക്കാർക്കുള്ള കത്തിൽ പിച്ചൈ കുറിച്ചിട്ടുണ്ട്. ഗൂഗിളും ഈ പിടിയിൽ നിന്ന് മോചിതരല്ല. പങ്കാളിതത്തിലൂടെയും പരസ്പര ആശ്രയത്തോടെയുള്ള ബിസിനസ് രംഗത്താണ് ഗൂഗിളിന്റെ നിലനിൽപ്പ്. എന്നാൽ, ഗൂഗിളുമായി ബന്ധപ്പെട്ട് കിടക്കുന്ന കമ്പനികളിൽ ഭൂരിഭാഗവും കൊറോണ മൂലം കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണെന്നും സുന്ദർ പിച്ചൈ കൂട്ടിച്ചേർത്തു.
Discussion about this post