ഡല്‍ഹി: രാജ്യത്ത് കൊറോണ രോഗ വ്യാപനത്തിന്റെ തോത് കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് മാര്‍ച്ച് ആദ്യവാരം കൊറോണ ബാധിതരുടെ എണ്ണം മൂന്നു ദിവസത്തില്‍ ഇരട്ടിക്കുന്നതായിരുന്നു രാജ്യത്തെ സ്ഥിതി. എന്നാല്‍ കഴിഞ്ഞ ഏഴ് ദിവസം ഇത് 6.2 ദിവസമായി മാറി. ലോക്ക്ഡൗണ്‍ കാരണമാണ് രോഗവ്യാപന തോത് കുറഞ്ഞതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
പുതിയ കേസുകളുടെ വളര്‍ച്ചയിലും 40 ശതമാനം ഇടിവുണ്ടായി. നാല് ശതമാനം മാത്രമാണ് നിലവിലെ രാജ്യത്തെ രോഗ വ്യാപന തോത്. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
രോഗം ഭേദമാകുന്നവരുടെ തോതിലും വര്‍ധനവുണ്ടായിട്ടുണ്ട്. 13 ശതമാനമാണ് രോഗം ഭേദമാകുന്നവരുടെ നിരക്ക്. കേരളം ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. കേരളത്തില്‍ താഴേത്തട്ടിലുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് രോഗവ്യാപനം കുറയ്ക്കാന്‍ ഇടയാക്കിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.
Discussion about this post