In Facebook: ജിതിൻ ജേക്കബ്
സഖാക്കളും പോൺഗ്രെസ്സുകാരും അങ്ങോട്ടുമിങ്ങോട്ടും ചെളിവാരി എറിയുമ്പോൾ ശ്രദ്ധിക്കേണ്ടത് പണ്ട് പരസ്പ്പര സഹകരണത്തോടെ മുക്കിയ കേസുകളിൽ ചിലതൊക്കെ വെളിച്ചം കാണുന്നു എന്നതാണ്.
ഷാജിക്കെതിരെ അഴിമതിയുടെ പേരിൽ പരാതി കൊടുത്തത് 2017 ജനുവരിയിൽ. കേസെടുത്തത് 2020 ഏപ്രിൽ 17 നും..അടിപൊളി അല്ലേ..?
രണ്ട് യുത്ത് കോൺഗ്രസ് നേതാക്കളെ സഖാക്കൾ കൊന്നകേസ് സിബിഐ അന്വേഷിക്കാതിരിക്കാൻ നികുതിപ്പണം എടുത്ത് കേസ് നടത്തിയില്ലേ എന്ന് പോൺഗ്രെസ്സുകാർ ചോദിക്കുമ്പോൾ മാറാട് കലാപത്തിലെ ദേശവിരുദ്ധ ശക്തികളുടെ ഇടപെടൽ സിബിഐ അന്വേഷിക്കാതിരിക്കാൻ നിങ്ങളും സർക്കാർ ഖജനാവിൽ നിന്നും ലക്ഷങ്ങൾ പൊടിച്ചില്ലേ എന്ന് മറുവിഭാഗവും ?
പ്രളയ ഫണ്ട് അടിച്ചുമാറ്റിയ കട്ട സഖാക്കൾക്കെതിരെ ആഞ്ഞടിച്ചതും, ലക്ഷങ്ങൾ പൊടിച്ച് PR ടീമിനെ കൊണ്ട് ഉണ്ടാക്കിയ കരുതൽ ഇമേജ് ഒറ്റ ഡയലോഗ് കൊണ്ട് പൊളിച്ചടുക്കിയതും ആണ് ഇപ്പോൾ ഷാജിക്കെതിരെയുള്ള വിജിലൻസ് കേസ് എന്നാണ് ഒരു വിഭാഗത്തിന്റെ നിലവിളി.
ഇതൊക്കെ നാടകങ്ങൾ അല്ലേ..പരസ്പ്പരം സഹകരിച്ച് അയ്യഞ്ചു വർഷം കട്ടുമുടിക്കുന്ന ഇടതന്റെയും വലതന്റെയും അഡ്ജസ്റ്മെന്റ് നാടകം..
പാലാരിവട്ടം അഴിമതിയിൽ മുൻമന്ത്രി ഇപ്പോൾ സർക്കാർ ഭക്ഷണം ആണല്ലോ കഴിക്കുന്നത്..? മുൻസർക്കാരിന്റെ കാലത്തെ അഴിമതിക്കാരായ മന്ത്രിമാർ എല്ലാം പൂജപ്പുരയിൽ ജയിലിലും ആണിപ്പോൾ..?
ഒന്ന് രണ്ട് ദിവസം കൂടി ഈ ചെളിവാരിയെറിയാൽ തുടരും. അതിനിടയിൽ പരസ്പരം സമ്മതിക്കും നീയും കള്ളൻ ഞാനും കള്ളൻ, നമുക്ക് ഒരുമിച്ചു പരസ്പ്പരം സഹകരിച്ചു മുന്നോട്ട് പോയാൽ അഞ്ചു വർഷം നിങ്ങൾക്കും കക്കാം അടുത്ത അഞ്ചു വർഷം ഞങ്ങൾക്കും കക്കാം. അതോടെ എല്ലാം കോംപ്ലിമെൻറ് ആകും.
അപ്പോഴേക്കും മാധ്യമ സഖാപ്പികൾ നയിക്കുന്ന PR ടീം വേറെ വിഷയം ഉണ്ടാക്കിയിരിക്കും. അതിനിടയിൽ പൗരന്മാരുടെ വ്യക്തിവിവരങ്ങളും മറ്റും ചോർത്തിയ സ്പ്രിംഗ്ളർ അഴിമതി വാർത്തയും സ്വാഹാ…അതാണ് യഥാർത്ഥത്തിൽ ഈ ചെളിവാരി എറിയുന്നതിന്റെ ഉദ്ദേശവും.
https://www.facebook.com/jithinjacob.jacob/posts/2818388031564317
Discussion about this post