Wednesday, March 3, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ്’: കേരളത്തിലെ ജില്ലകളെ നാല് മേഖലകളാക്കി തിരിച്ച് മാര്‍ഗരേഖ പുറത്തിറക്കി

by Brave India Desk
Apr 17, 2020, 09:40 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനായി കേരളത്തിലെ ജില്ലകളെ നാല് മേഖലകളാക്കി തിരിച്ച് ഉത്തരവിറക്കി കേന്ദ്രസർക്കാർ. റെഡ് ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെയാണ് മേഖലകള്‍. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകള്‍ റെഡ്‌സോണ്‍ മേഖലയില്‍ ഉള്‍പ്പെടുന്നു. റെഡ്‌സോണില്‍ മെയ്മൂന്നുവരെ സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ തുടരും.

ഓറഞ്ച് സോണ്‍ എയില്‍ പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍ ഉള്‍പ്പെടുന്നു. ഏപ്രില്‍24-ന് ശേഷം ഭാഗിക ഇളവ് നല്‍കും. സ്വകാര്യ വാഹനങ്ങളിറക്കാന്‍ അനുമതി നല്‍കി.

ഓറഞ്ച് സോണ്‍ ബി യില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നു. ഈ ജില്ലകളില്‍ ഏപ്രില്‍ 20ന് ശേഷം ഭാഗിക ഇളവ് നല്‍കും. സ്വകാര്യ വാഹനങ്ങളിറക്കാന്‍ അനുമതി നല്‍കി.

ഗ്രീന്‍സോണില്‍ ഇടുക്കി, കോട്ടയം ജില്ലകളാണുള്ളത്. ഗ്രീന്‍സോണില്‍ തിങ്കളാഴ്ചയ്ക്ക് ശേഷം കാര്യമായ ഇളവുകൾ ലഭിക്കും.

സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത് നമ്പറുകളുടെ അടിസ്ഥാനത്തിലാണ്. ഒറ്റ അക്ക നമ്പറുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പറുകള്‍ വ്യാഴം, ശനി ദിവസങ്ങളിലും പുറത്തിറക്കാനാണ് അനുമതി. നാലു ചക്രവാഹനത്തില്‍ ഡ്രൈവറടക്കം മൂന്നുപേര്‍ മാത്രമേ പാടുള്ളൂ.

Tags: TOPkeralaLockdown
Share43TweetSendShare

Discussion about this post


Related News

ഭക്ഷണം കഴിക്കാൻ വിളിച്ച് തനിനിറം കാണിച്ചു ; സജിത മഠത്തിലിന്റെ ഭർത്താവ് റുബിൻ ഡിക്രൂസിനെതിരെ പീഡന കേസ്

സദാചാരക്കുരു; സഹപാഠിയോട് സംസാരിച്ചതിന്റെ പേരില്‍ പത്താം ക്ലാസുകാരെനെ മര്‍ദ്ദിച്ച കേസില്‍ സിപിഎം ബ്രാഞ്ച് അംഗം അറസ്‌ററില്‍

ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

ചരിത്രമെഴുതി ബി.എം.എസ്: പണിമുടക്ക് ദിവസം നിരത്തിലിറക്കിയത് 60 ശതമാനം കെ.എസ്.ആര്‍.ടി.സി ബസുകൾ

Next Post

'ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ രാജസ്ഥാനിൽ കുടുങ്ങി 7000 വിദ്യാര്‍ത്ഥികൾ': തിരികെയെത്തിക്കാന്‍ 250 ബസുകള്‍ അയക്കാനൊരുങ്ങി യോ​ഗി ആദിത്യനാഥ്

Latest News

ഭക്ഷണം കഴിക്കാൻ വിളിച്ച് തനിനിറം കാണിച്ചു ; സജിത മഠത്തിലിന്റെ ഭർത്താവ് റുബിൻ ഡിക്രൂസിനെതിരെ പീഡന കേസ്

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ തീരുമാനം തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി

മൂന്ന് വനിതാ മാധ്യമപ്രവർത്തക‍രെ വെടിവെച്ച് കൊന്നു

സദാചാരക്കുരു; സഹപാഠിയോട് സംസാരിച്ചതിന്റെ പേരില്‍ പത്താം ക്ലാസുകാരെനെ മര്‍ദ്ദിച്ച കേസില്‍ സിപിഎം ബ്രാഞ്ച് അംഗം അറസ്‌ററില്‍

ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

‘വാക്സിന്‍ സ്വീകരിച്ചതില്‍ അഭിമാനിക്കുന്നു’; രവി ശാസ്ത്രിക്ക് പിന്നാലെ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് മുൻ ഇന്ത്യൻ താരം‌ മദന്‍ ലാല്‍

‘ദൃശ്യം 2 പൊലീസ് അക്കാദമി ട്രെയിനികളെ നിര്‍ബന്ധമായും കാണിക്കണം’: ബംഗ്ലാദേശ് പൊലീസ് സൂപ്രണ്ടിന്റെ പ്രതികരണം വൈറലാകുന്നു

മമതയ്ക്ക് കനത്ത തിരിച്ചടി; മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News