അബുദബി: അബുദബിയില്‍ ക്ഷേത്രം പണിയാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇയുടെ ഉറപ്പ്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലുടെ അറിയിച്ചതാണിക്കാര്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയും അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് എന്നിവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
അബൂദബിയിലെ ഹിന്ദു സമൂഹത്തിന്റെ നീണ്ട നാളത്തെ കാത്തിരിപ്പാണ് സഫലമാകുന്നതെന്നും ട്വീറ്റില്‍ പറയുന്നു.അബുദാബിയില്‍ ക്ഷേത്രം പണിയുനതിന്നു സ്ഥലം അനുവധിച്ച യു.എ.ഇ നടപടിക്കു നന്ദി പറഞ്ഞ് മോദി ട്വിറ്ററില്‍ കുറിച്ചു
Discussion about this post