ഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെല്ലാം ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ മാതൃകയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദിക്കുകയും ഉത്തര്‍പ്രദേശ് മാതൃക രാജ്യത്താകെ പിന്തുടരേണ്ടതാണെന്നു വ്യക്തമാക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ദേശീയ അവലോകന യോഗത്തില്‍ ആണ് യോഗിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.
രോഗപ്രതിരോധം, ചികിത്സ, സാമ്പത്തിക സഹായം എന്നീ മൂന്നു തലങ്ങള്‍ക്കും ഊന്നല്‍ നല്‍കിയാണ് കൊറോണ പ്രതിരോധത്തിനുള്ള ‘ഉത്തര്‍പ്രദേശ് മോഡല്‍’ നടപ്പാക്കുന്നത്. ഹോട്സ്പോട്ടുകള്‍ കണ്ടെത്തുക, ലോക്ഡൗണിലുള്ളവര്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, പാവപ്പെട്ടവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക എന്നിവ പദ്ധതിയുടെ ഭാഗമായിരുന്നു.
ഉത്തര്‍പ്രദേശ് ഹോട്സ്പോട്ടുകള്‍ കണ്ടെത്തുന്നതില്‍ തുടക്കം മുതല്‍ മുന്നിലായിരുന്നു. സംസ്ഥാനത്തെ 12.25 ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം നല്കിയതു കൂടാതെ വഴിയോര കച്ചവടക്കാര്‍, സൈക്കിള്‍ റിക്ഷക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും 1000 രൂപ വീതം നല്കി. തൊഴിലുറപ്പു പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ക്കും സാമ്പത്തിക സഹായം ഉറപ്പാക്കിയിരുന്നു.
Discussion about this post