തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന സമ്മേളന ചടങ്ങില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് പങ്കെടുത്തേക്കില്ല. വി.എസിനെ ചടങ്ങില്‍ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നതും അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നതുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.ഉദ്ഘാടനത്തിന്റെ പത്രപരസ്യത്തില്‍ നിന്നും വിഎസിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.
അതേസമയം ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കണമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ടെലഫോണിലൂടെ വിഎസിനോട് ആവശ്യപ്പെട്ടു.എന്നാല്‍ ഔദ്യോഗിക ക്ഷണക്കത്തുകളൊന്നും വിഎസിന് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ചടങ്ങില്‍ പങ്കെടുക്കാനില്ലെന്ന് വിഎസ് തിരുവഞ്ചൂരിനെ അറിയിച്ചു.
ഇന്ന് വൈകിട്ട് തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്ഫില്സ് ഒരുക്കിയ സ്റ്റേഡിയത്തിലാണ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ്.കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവാണ് ഗെയിംസ് ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര കായിക മന്ത്രി സബര്ബാനന്ദ് സോന്‍വാള്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് കൂടി പങ്കെടുക്കുമെന്നായിരുന്നു സര്‍ക്കാരും സംഘാടകരും ഇന്നലെ അറിയിച്ചത് എന്നാല്‍, മാധ്യമങ്ങളിലൂടെ അറിയിച്ചതല്ലാതെ പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാത്തതിനാല്‍ പങ്കെടുക്കില്ലെന്ന അദ്ദേഹം അറിയിക്കുകയായിരുന്നു.
ഇതിനിടെ ചടങ്ങില്‍ പതിപക്ഷനേതാവിനെ സര്‍ക്കാര്‍ അവഗണിച്ചെന്ന് വിഎസ് ശിവന്‍കുട്ടി എംഎല്‍എ ആരോപിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള പാര്‍ട്ടിയാണ് സിപിഐ(എം). അതിന്റെ നേതാവും മുന്‍ മുഖ്യമന്ത്രിയുമാണ് വിഎസ്. പ്രതിപക്ഷത്തോടുള്ള സര്‍ക്കാരിന്റെ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വിഎസ് ശിവന്‍കുട്ടി കുറ്റപ്പെടുത്തി.
Discussion about this post