ഡല്‍ഹി: ഡല്‍ഹിയില്‍ ശനിയാഴ്ച സ്ഥിരീകരിച്ച 186 കൊറോണ കേസുകളും രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ ആയിരുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്നും അരവിന്ദ് കെജ്രിവാള് അറിയിച്ചു.
‘ഡല്‍ഹിയില്‍ എല്ലാം നിയന്ത്രണത്തിലാണ്. എന്നാല്‍ കൊറോണ സ്ഥിരീകരിച്ച 186 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലെന്നത് ആശങ്കാജനകമാണ്. ലക്ഷണങ്ങള്‍ കാണിക്കാതിരുന്നതിനാല്‍ അവരും രോഗത്തെക്കുറിച്ച് അറിഞ്ഞില്ല,’ അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി.
അതേസമയം ഡല്‍ഹിയില്‍ എല്ലാ ജില്ലകളും ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഏപ്രില്‍ 27ന് വിദഗ്ദ്ധരുടെ റിവ്യൂ മീറ്റിംഗിന് മുമ്പ് യാതൊരു ഇളവുകളും ഡല്‍ഹിയില്‍ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസിനെ പ്രതിരോധിക്കാന്‍ കര്‍ശനമായ ലോക്ക് ഡൗണ്‍ ആവശ്യമാണെന്നും കെജ്രിവാള് പറഞ്ഞു.
1,900 കൊറോണ കേസുകളാണ് ഡല്‍ഹിയില്‍ നിലവലിലുള്ളത്. അതില്‍ 26 പേര് ഐ.സി.യുവിലും ആറുപേര്‍ വെന്റിലേറ്ററിലാണെന്നും കെജ്രിവാള് പറഞ്ഞു. ഇതുവരെ 43 പേര് മരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post