ഡല്‍ഹി: കൊറോണ രോഗം എല്ലാവരെയും ഒരുപോലെ ബാധിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ മതവും ജാതിയും നിറവും ഭാഷയും അതിര്‍ത്തിയും നോക്കാതെയാണ് ബാധിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊറോണയെ സാഹോദര്യവും ഒരുമയും കൊണ്ട് വേണം നേരിടാന്‍. നമ്മളെല്ലാവരും ഇതില്‍ ഒരുമിച്ചാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
നാം ഒരുമിച്ച് ഒരു പൊതു വെല്ലുവിളിയെ നേരിടുകയാണ്. ഭാവിയിലും ഇങ്ങനെയായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post