ചെന്നൈ: ചെന്നൈയില്‍ 27 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. റോയപുരത്തെ സ്വകാര്യ ചാനലിലെ ജീവനക്കാര്‍ക്കാണ് രോഗം ബാധിച്ചത്. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ രോഗം ബാധിച്ചതോടെ ചാനല്‍ പൂട്ടി.
കൊറോണ ആദ്യം സ്ഥിരീകരിച്ച 24വയസുകാരനായ മാധ്യമപ്രവര്‍ത്തകനില്‍ നിന്നാണ് സഹപ്രവര്‍ത്തകര്‍ക്കും രോഗം പകര്‍ന്നത്. ഇവരുടെ 94 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ 27 പേരുടെ ഫലം പോസിറ്റീവ് ആകുകയായിരുന്നു. ചില പരിശോധനാ ഫലങ്ങള്‍ കൂടി വരാനുണ്ടെന്ന് റോയപുരം കോര്പറേഷന് അധികൃതര്‍ അറിയിച്ചു. റോയപുരത്ത് മാത്രം ഇതുവരെ 92 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post