ലണ്ടന്‍: കൊറോണ വൈറസിനെതിരെയുള്ള വാക്സിന് മനുഷ്യരില്‍ പരീക്ഷിച്ച് ബ്രിട്ടണ്. ലോകാരോഗ്യസംഘടനയുടെ അനുമതിയോടെ അഞ്ചുപേരിലാണ് വാക്സിന് പരീക്ഷണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചു.
നിലവില്‍ ലോകത്താകമാനം 150 സ്ഥലത്താണ് വാക്സിന് പരീക്ഷണത്തിനായുള്ള ഗവേഷണങ്ങള്‍ നടക്കുന്നത്. ജര്‍മ്മനിയും ബ്രിട്ടണും അഞ്ച് പേരില്‍ പരീക്ഷിക്കാനാണ് അനുമതി വാങ്ങിയത്. ബ്രിട്ടണില്‍ ആദ്യഘട്ടമെന്ന നിലയില്‍ 18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള 510 സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുത്തതായും ഓക്സ്ഫോഡ് സര്‍വ്വകലാശാല അറിയിച്ചു. സെപ്തംബറോടെ 10 ലക്ഷം വാക്സിനുകള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശം.
ജര്‍മ്മനിയിലെ ആരോഗ്യ ഗവേഷണ വിഭാഗം അധികൃതര്‍ ആദ്യ പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ജര്‍മ്മനയിലെ പ്രശസ്തരായ ബിയോണ്‍ടെക്കും അമേരിക്കയിലെ ഫൈസറും വാക്സിന് വികസിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
Discussion about this post