ഡല്‍ഹി:രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 24,506 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,429 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 57 പേരാണ്. ഇതോടെ മരണസംഖ്യ 775 ആയി ഉയര്‍ന്നു.
5,063 ഇതുവരെ രാജ്യത്ത് കൊറോണ രോഗമുക്തരായി. രാജ്യത്ത് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 6,817 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 301 പേര് ഇവിടെ കൊറോണ ബാധിച്ചു മരിച്ചു. 840 പേര് രോഗമുക്തി നേടി.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലും ഡല്‍ഹിയിലുമാണ്. 2,815 പേര്‍ക്കാണ് ഗുജറാത്തില്‍ കൊറോണ സ്ഥിരീകരിച്ചത്. 127 പേരാണ് ഇവിടെ മരിച്ചത്. ഡല്‍ഹി 2,514 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 53 പേര് ഡല്‍ഹിയില്‍ കൊറോോണ ബാധിച്ചു മരിച്ചു. മധ്യപ്രദേശില്‍ 1,852 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 1,621 പേര്‍ക്കും രാജസ്ഥാനില്‍ 2,034 പേര്‍ക്കും തമിഴ്നാട്ടില്‍ 1,755 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ 92 പേരും ആന്ധ്രാപ്രദേശില്‍ 29 പേരും കൊറോണ ബാധിച്ച് മരിച്ചു.
Discussion about this post