മോദിയുടെ യുഎഇ സന്ദര്‍ശനം മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ വലിയ സാധ്യതകള്‍ തുറന്നിടുകയാണ്. ഒപ്പം ഒരു വിദേശരാജ്യത്ത് നിന്നുള്ള ഭരണാധികാരിയ്ക്ക് യുഎിയില്‍ ലഭിക്കുന്ന മികച്ച സ്വീകരണം എന്ന നിലയില്‍ യുഎഇയിലെ ഭരണവൃത്തങ്ങളെ വിസ്മയിപ്പിക്കാനും മോദിയ്ക്ക് കഴിഞ്ഞു. ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളെ മോദി നേരിട്ട് കണ്ടതും, ലോകത്തിലെ മൂന്നാമത്തെ വലിയ മുസ്ലിം ആരാധനാലയം സന്ദര്‍ശിച്ച മോദിയ്ക്ക് അവിടെ ലഭിച്ച വരവേല്പും, വ്യവസായ സമൂഹവുമായുള്ള മോദിയുടെ കൂടിക്കാഴ്ചയും യുഎഇയ്ക്ക് പുതിയ അനുഭവമായിരുന്നു. ഇന്ത്യന്‍ നേതൃത്വത്തില്‍ ഏറ്റവും അനുയോജ്യനായ ആള് എന്ന നിലയിലാണ് മോദിയുടെ യുഎഇ സന്ദര്‍ശനത്തെ യുഎഇയിലെ ഉന്നത ഉദ്യോസ്ഥ പ്രതിനിധികള്‍ വിലയിരുത്തിയത്. പളളിയിലെത്തിയ മോദിയെ അവിടെ തടിച്ച് കൂടിയ വിവിധ മതസ്ഥരായ ഇന്ത്യന്‍ സമൂഹം മോദി..മോദി എന്നാര്‍ത്തു വിളിച്ചു കൊണ്ട് വരവേറ്റത് ഏറെ അത്ഭുതപ്പെടുത്തിയെന്നായിരുന്നു സന്ദര്‍ശനത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം.
ഓരോ വിദേശ രാജ്യം സന്ദര്‍ശിക്കുമ്പോഴും മോദിയുടെയും അതുവഴി ഇന്ത്യയുടേയും ആത്മവിശ്വാസവും പ്രതീക്ഷയും വര്‍ദ്ധിക്കുന്നു. വ്യവസായലോകത്തിന്റെ മനസ്സ് കീഴക്കുന്നതിനൊപ്പം ഇന്ത്യയുടെ സാംസ്കാരിക പെരുമയും, ശക്തിയും ലോകനേതൃത്വത്തിലേക്കുള്ള വളര്‍ച്ചയും വരച്ചിടുക കൂടി ചെയ്യുന്നുണ്ട് മോദി. ഇന്ത്യന്‍ തൊഴിലാളികളുടെ മനം കവര്‍ന്നായിരുന്നു മോദിയുടെ അബുദാബിയിലെ ലേബര്‍ ക്യാംപ് സന്ദര്‍ശനം. വെറും 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിലൂടെ മോദി രചിച്ചത് പുതിയ ചരിത്രമാണ്.അത്ഭുതവും സന്തോഷവുമായിരുന്നു ഓരോ തൊഴിലാളിയുടേയും മുഖത്ത് പ്രതിഫലിച്ചത്. അവരുടെ ഒട്ടനവധി ആവശ്യങ്ങള്‍, അറബി നാട്ടിലെ പ്രയാസങ്ങള്‍ എല്ലാ കഷ്ടപാടുകള്‍ക്കും പരിഹാരമാകും എന്നാണ് വിദേശത്തുവച്ച് തങ്ങളെ പ്രധാനമന്ത്രി സന്ദര്‍ശിച്ചതിലൂടെ തൊഴിലാളികള്‍ വിശ്വസിക്കുന്നത്.
34 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിച്ചിരിക്കുന്നു. ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച വിദേശരാജ്യ സന്ദര്‍ശനം. മോദി യുഎഇ സന്ദര്‍ശിക്കുന്നതിനുമുമ്പ് തന്നെ അറബ് രാജ്യങ്ങളുമായി വ്യാപാര ബന്ധം ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ മോദിയുടെ സന്ദര്‍ശനത്തിലൂടെ അത് പുതിയ ഒരു വഴിത്തിരിവിലേക്ക് എത്തുകയാണ്. ഗള്ഫുരാജ്യങ്ങളുമായി അടുത്ത വ്യാപാര ബന്ധമുണ്ടായിട്ടും ആ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് വലിയ അടിത്തര ഉണ്ടായിരുന്നില്ല. 2010 ല്‍ മന്മോഹന് സിംഗ് സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. 2006 ല്‍ സൗദി രാജാവ് ഇന്ത്യ സന്ദര്‍ശനത്തിനും എത്തി. ഈ രണ്ട് സന്ദര്‍ശനത്തിലൂടെ അന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യവസായ ബന്ധം കൂടുതല്‍ ശക്തിപ്പെട്ടിരുന്നു. എന്നാല്‍ മോദിയുടെ ഗള്‍ഫ് സന്ദര്‍ശനം വാണിജ്യരംഗത്തിനും അപ്പുറം വലിയ മാറ്റങ്ങളാണ് കൊണ്ടുവരിക. ഇന്ത്യ യുഎഇ ബന്ധം പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കാന്‍ പോകുന്നു. പ്രധാനമായും ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം വര്‍ദ്ധിക്കുന്നു. നിരവധി വ്യാവസായിക പ്രമുഖര്‍ക്കും കോടിപതികള്‍ക്കും ഏറെ പ്രതീക്ഷയാണ് മോദിയുടെ സന്ദര്‍ശനം. 600 ബില്യണ്‍ ഡോളറിന്റെ സ്ഥിര വ്യവസായിക ബന്ധമാണ് നിലവില്‍ രാജ്യത്തിനുള്ളത്. അടുത്ത 5-10 വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് ഇരട്ടിയിലധികമാകും എന്നാണ് വിലയിരുത്തല്‍.
2.6 മില്യണ്‍ ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. അറബിനാടുകളില്‍ പലയിടങ്ങളിലായി ജോലി ചെയ്യുന്നവര്‍ക്ക് സാമൂഹ്യപരമായ ഒരു അരക്ഷിതാവസ്ഥ നിലവിലുണ്ട്. എംബസികള്‍ക്ക് മുന്നില്‍ കനിവ് കാത്ത് നിന്ന് മുന്‍ അനുഭവങ്ങളുടെ കയ്പ് പലരുടെയും മനസ്സിലുണ്ട്. പ്രവാസ ഇന്ത്യക്കാരെ സ്വന്തമായി കണക്കിലെടുക്കാത്ത ഇന്ത്യന്‍ ഭരണകൂടങ്ങളുടെ നടപടികള്‍ പലപ്പോഴും പ്രവാസികളെ അനാഥരാക്കിയിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അവരെ നേരില്‍ കാണാന്‍ എത്തുന്നത്. സാധാരണപോലെ ഉയര്‍ന്ന സ്ഥാനത്തുള്ളവര്‍ക്ക് മാത്രം കൂടിക്കാഴ്ചയ്ക്കും മറ്റും അനുവാദം നല്കുന്ന ഭരണാധികാരികളില്‍ നിന്ന് മോദി കാണിച്ച് വ്യത്യാസ്തത ഇപ്പോഴും യുഎഇയിലെ ഇന്ത്യന്‍ തൊഴിലാളി സമൂഹത്തിന് ഇനിയും വിശ്വാസിക്കാനായിട്ടില്ല. പക്ഷേ മോദി തൊഴിലാളികളെ സന്ദര്‍ശിച്ച് അവരുടെ സ്ഥിതിഗതികള്‍ നേരില്‍ കണ്ടു മനസിലാക്കി.
നിര്‍ത്താതെയുള്ള കയ്യടികളോടെയായിരുന്നു തൊഴിലാളികള്‍ അദ്ദേഹത്തെ ക്യാമ്പിലേക്ക് സ്വാഗതം ചെയ്തത്. ഔപചാരിക സ്വീകരണമൊന്നുമില്ലാതെ മോദി നേരിട്ട് തൊഴിലാളികള്‍ക്ക് അടുത്തേക്കെത്തി. ഒരു വശത്തു നിന്ന് തൊഴിലാളികളോടു കുശലാന്വേഷണം നടത്തി. ഇടയ്ക്കിടെ അവര്‍ക്കൊപ്പം നിന്നു ഫോട്ടോയെടുത്തു. പതിനഞ്ചു മിനിറ്റു കൊണ്ടു മോദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഹാള്‍ വിട്ടിറങ്ങിയെങ്കിലും അത്ഭുതവും സന്തോഷവും കൊണ്ടു തൊഴിലാളികള്‍ പുറത്തേക്കിറങ്ങാതെ കുറച്ചു നേരം കൂടി അവിടെ തുടര്‍ന്നു. ക്യാമ്പിന് പരിസരത്തേക്ക് തൊഴിലാളികളെ കടത്തി വിടുന്നതിനു നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍ മോദിയെ ദൂരെ നിന്നു കാണാം എന്ന ആഗ്രഹത്തില്‍ ഗേറ്റുകള്‍ക്കു മുന്നിലും വഴിയിലുമായി ഒട്ടേറെ പേര് കാത്തു നിന്നിരുന്നു
അബുദാബിയിലെ ഷെയ്ഖ് സെയ്ദ് ഗ്രാന്റ് മോസ്ക്ക് സന്ദര്‍ശിക്കാനെത്തിയ മോദിയെ കാണാന്‍ ആയിരകണക്കിന് ഇന്ത്യാക്കാരാണ് കാത്തുനിന്നിരുന്നത്. ജാതിമത വ്യത്യാസമില്ലാതെ ഇന്ത്യക്കാര്‍ എന്ന പൊതുവികാരം അവിടെ അലയടിച്ചു.. മോദി, മോദി എന്ന് മുദ്രാവാക്യം വിളികളുമായി പള്ളിയിലും തന്നെ കാത്ത് നില്ക്കുന്ന ഇന്ത്യക്കാര്‍. പള്ളിയുടെ ചരിത്രവും വിശേഷങ്ങളും മോദിക്ക് വിവരിച്ചു കൊടുക്കാനും അവര്‍ക്ക് ഉത്സാഹം. . 45 മിനിറ്റോളം പള്ളിക്ക് അകത്ത് മോദി ചിലവിട്ടു.
ഇന്ത്യന്‍ പ്രവാസ സമൂഹത്തിന് വലിയ ആത്മവിശ്വാസം പകരാന്‍ മോദിയ്ക്ക് കഴിഞ്ഞു എന്ന നിലയിലാണ് യുഎഇയിലെ മാധ്യമങ്ങളും മോദിയുടെ യുഎി സന്ദര്‍ശനത്തെ വിലയിരുത്തിയത്. രാജ്യസുരക്ഷ, തീവ്രവാദ ഭീഷണി തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയും യുഎഇയും ഒരുമിച്ച് നീങ്ങുന്നതുമായി ബന്ധുപ്പെട്ട ചര്‍ച്ചകളും സന്ദര്‍ശനത്തിനിടെ നടന്നു. തീവ്രവാദത്തിനെതിരായ കൈകോര്‍ക്കാനുള്ള തീരുമാനവും ഇന്ത്യയുടെ തീവ്രവാദപോരാട്ടത്തിനെതിരായ പ്രവര്ൃത്തനങ്ങള്ക്ക് ശക്തിപകരും. തീവ്രവാദവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങള്‍ ഇരുരാജ്യങ്ങളും കൈമാറും.
മൂന്ന് പ്രധാനപ്പെട്ട നേട്ടങ്ങളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം കൊണ്ട് ഉണ്ടായത്. ഒന്ന്-വാണിജ്യരംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇന്ത്യയ്ക്ക് ഏറെ പ്രയോജനപ്പെടും. രണ്ട്-സുരക്ഷ കാര്യങ്ങളിലും മറ്റും യോജിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനം ഗുണം ചെയ്യും.
മൂന്ന്- ലക്ഷക്കണക്കിന് വരുന്ന യുഎഇയിലെ പ്രവാസസമൂഹത്തിന് മോദിയുടെ സന്ദര്‍ശനം പരുന്ന ആത്മവിശ്വാസം ചെറുതല്ല
ഇതിനെല്ലാം അപ്പുറത്ത്് ലോകനേതാക്കളുടെ സ്ഥാനത്തേക്ക് മോദി എങ്ങനെയാണ് ഉയര്‍ത്തപ്പെടുന്നത് എന്ന പശ്ചിമേഷ്യയ്ക്ക് ബോധ്യപ്പെടുത്തി നല്‍കാനും മോദിയ്ക്ക് യുഎഇ സന്ദര്‍ശനം കൊണ്ട് കഴിഞ്ഞു.
Discussion about this post