തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ കൊറോണ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി. മറ്റ് സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം അവസ്ഥ കേരളത്തില്‍ ഉണ്ടാവാതിരിക്കാനാണ് പരിശോധന നടത്തുന്നത്. ഇതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ കാലത്ത് മാധ്യമസ്ഥാപനങ്ങളില്‍ പിരിച്ചുവിടലും ശമ്പളം നല്കാതിരിക്കലും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആരോഗ്യപ്രവര്‍ത്തകരുമായി തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. മാധ്യമസ്ഥാപനങ്ങള്‍ക്ക് പരസ്യവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക നല്കാന് നിര്‍ദേശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post