ഡൽഹി: വിദേശത്ത് വച്ചു മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ കൊണ്ടു വരുന്നതിന് പുതിയ ഉത്തരവ് ഇറക്കി കേന്ദ്രസർക്കാർ. വിദേശകാര്യമന്ത്രാലയത്തിന്റെ യും ആരോഗ്യമന്താലയത്തിന്റെയും അനുമതിയോടെ മൃതദേഹം കൊണ്ടു വരാം എന്ന് ഉത്തരവിൽ പറയുന്നു.
ഇതോടെ ഈ ദിവസങ്ങളിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ട മലയാളികൾ അടക്കമുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലേക്കെത്തിക്കും.
അതേസമയം കൊറോണ ബാധിച്ചു മരിച്ചവരുടെ മൃതദേഹം തിരിച്ചു കൊണ്ടു വരില്ല. കൊറോണ രോഗികൾ മരണപ്പെട്ടാൽ ഏറ്റവും അടുത്തുള്ള പ്രദേശത്ത് തന്നെ സംസ്കരിക്കുന്നതാണ് പതിവ്.
മാത്രമല്ല വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാനുള്ള നടപടികളും കേന്ദ്രസർക്കാർ ആരംഭിച്ചു. ഇന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബേ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിയുമായി ഇക്കാര്യത്തിൽ പ്രാഥമിക ആശയവിനിമയം നടത്തി. വിദേശത്ത് നിന്നും തിരികെ വരുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post