ഡല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കൊറോണ വാക്സിന് ഒരു വര്‍ഷത്തിനകം ഉണ്ടാകുമെന്ന് ബയോക്കോണ്‍ സഹസ്ഥാപകയും എം.ഡിയുമായ കിരണ്‍ മജൂംദാര്‍ ഷാ. വാക്സിന് വികസിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ ചില ചെറുകിട കമ്പനികളേര്പ്പെട്ടിട്ടുണ്ട്. ഇവര്‍ വലിയ കമ്പനികളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങളും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് കിരണ്‍ മജൂംദാര്‍ പറഞ്ഞു.
ഇന്ത്യ പ്ലാസ്മ തെറാപ്പി നടത്താന്‍ തയ്യാറാകണമെന്നും മജൂംദാര്‍ ആവശ്യപ്പെട്ടു. സ്പാനിഷ് ഫ്ളു കാലത്ത് ഉപയോഗിച്ച ചികിത്സാ രീതിയാണ് പ്ലാസ്മ തെറാപ്പിയെന്നും ഇത് കൊറോണ ചികിത്സയില്‍ ഫലപ്രദമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Discussion about this post