ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ വൈറസ് ബാധയിൽ മരണമടഞ്ഞവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. അവസാന കണക്കുകള്‍ അനുസരിച്ച് 2,00,430 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 3331 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്താകെ 28, 67,984 പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. 8,19,310 പേര് ഇതുവരെ രോഗമുക്തരായി.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ കൊറോണ ബാധിച്ച് 52843 പേരാണ് മരിച്ചത്. ഒരുദിവസത്തിനിടെ 650 പേരാണ് അമേരിക്കയില്‍ മരിച്ചത്.
സ്പെയിന്, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ മരണം 20,000 പിന്നിട്ടു. ബ്രിട്ടനില്‍ മരണസംഖ്യ 20319 ആയി. 24 മണിക്കൂറിനിടെ 819 പേരാണ് ഇവിടെ മരിച്ചത്.
Discussion about this post