കുല്‍ഗാം: ജമ്മു കശ്മീരില്‍ സൈന്യം നാലു ഭീകരരെ വധിച്ചു. കുല്‍ഗാം ജില്ലയിലെ ഗുഡ്ഡര് ഗ്രാമത്തിനു സമീപം ദേവ്സര്‍ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.
മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഇവിടെ എത്തിയത്. തുടർന്ന് സൈന്യത്തിന്റെ പട്രോളിങ് സംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് കുല്‍ഗാം പൊലീസ് സൂപ്രണ്ട് പറഞ്ഞു. മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് നാലാമത്തെ ഏറ്റുമുട്ടലാണ്.
Discussion about this post