തൃശൂര്‍: ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ തൃശൂര്‍ കോര്പറേഷന് നടത്തുന്ന സാമൂഹ്യ അടുക്കളയ്ക്ക് സഹായവുമായി സംസ്കൃതി വിഷന്‍ ചാരിറ്റബില്‍ ട്രസ്റ്റ്. തൃശൂര്‍ കോര്പ്പറേഷന് നടത്തുന്ന സാമൂഹ്യ അടുക്കളയ്ക്കും കൂടാതെ മറ്റ് അഞ്ച് ക്യാമ്പുകളിലേക്കും ആണ് സംസ്കൃതി വിഷന്‍ നിത്യോപയോഗ സാധനങ്ങളും പലചരക്കു സാധനങ്ങളും തുണി സഞ്ചികളും കൈമാറിയത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട തൃശ്ശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രത്യേകം നിര്‍മിച്ച ഗുണമേന്മയുള്ള ഫേസ് ഷീല്‍ഡുകളും സംസ്കൃതി വിഷന്‍ കൈമാറി.
പ്രദേശത്തെ സാധുകുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങളും, മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സംഘടന ഭക്ഷണവിതരണവും ചെയ്തു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സമയം മുതല്‍ ഈ രീതിയില്‍ സമൂഹത്തിന്റെ വിവധ മേഖലകളില്‍ സംസ്കൃതി വിഷന്‍ സഹായഹസ്തവുമായി എത്തുന്നുണ്ട്.
Discussion about this post