കോഴിക്കോട്: പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍. മുസ്ലീം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ ചെയര്‍മാനും, മുസ്ലീം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായിരുന്ന ഒ കെഎം കുഞ്ഞിയെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ഇന്ന് രാവിലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ 16 കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വൈദ്യ പരിശോധനക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post