ലണ്ടന്‍: അല്‍ ഖ്വയിദ മുന്‍ തലവന്‍ ഉസാമ ബിന്‍ ലാദന് നടത്തിയ പ്രസംഗത്തില്‍ മഹാത്മാഗാന്ധിയെ ഉദ്ധരിച്ചതായുള്ള തെളിവ്പുറത്ത്. 1993 സെപ്തംബറില്‍ ലാദന് നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടന്റെ ഉല്പന്നങ്ങള് ബഹിഷ്കരിക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനത്തെയാണ് പരാമര്‍ശിച്ചിരിക്കുന്നത്.
പ്രസംഗത്തിലെ ഗാന്ധി പരാമര്‍ശം ഇങ്ങനെ: ‘ഗ്രേറ്റ് ബ്രിട്ടന്റെ കാര്യമെടുക്കുക, സൂര്യന് അസ്തമിക്കാത്തതെന്നു ചിലര്‍ വിശേഷിപ്പിക്കുന്നത്ര വിശാലമായ സാമ്രാജ്യം. ഗാന്ധി എന്ന ഹിന്ദു, ബ്രിട്ടിഷ് ഉല്പന്നങ്ങളുടെ ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ ബ്രിട്ടന് അതിന്റെ ഏറ്റവും വലിയ കോളനിയില്‍ നിന്നു പിന്മാറേണ്ടിവന്നു. അമേരിക്കയുടെ കാര്യത്തില്‍ നാമും ഇതുതന്നെ ചെയ്യണം.’
ലാദന് നടത്തിയ പ്രസംഗങ്ങളുടെ ഓഡിയോ ടേപ്പിലാണ് ഇതുള്ളത്. 2001ല്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് അധിനിവേശത്തെ തുടര്‍ന്ന് ലാദനു പലായനം ചെയ്യേണ്ടിവന്നു. അന്നത്തെ താലിബാന് സര്‍ക്കാരിന്റെ വിദേശകാര്യമന്ത്രാലയത്തിന് എതിര്‍വശത്തുള്ള മന്ദിരത്തില്‍ നിന്ന് 1500 ഓഡിയോ ടേപ്പുകള്‍ പിന്നീട് ലഭിച്ചു. ഇതിലെ വിവരങ്ങള്‍ ശേഖരിച്ച കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ അറബിക് പണ്ഡിതന് ഫ്ളാഗ് മില്ലര്‍ എഴുതിയ പുസ്തകത്തിലാണ് പുതിയ വിവരങ്ങള്‍ ഉള്ളത്.
Discussion about this post