ലോക്ഡൗണ്‍ ലംഘിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത തബ്ലീഗ് പ്രവര്‍ത്തകരെ ജയിലിലടച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. ഡല്‍ഹി നിസ്സാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് ഒളിവിലായിരുന്നവരും ക്വാറന്റൈനിലായിരുന്നവരേയുമാണ് ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. വിദേശ പൗരന്മാരില്‍പെട്ട 10 ബംഗ്ലാദേശികളേയും ജയിലിലേക്ക് മാറ്റി.
മധ്യപ്രദേശിലെ ഷിയോപൂരിലാണ് നിസ്സാമുദ്ദീന്‍ തബ് ലീഗ് ജമാ അത്തെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പോലീസിന്റെ തിരച്ചിലില്‍ കീഴടങ്ങിയവരെ ജില്ലാ ആശുപത്രിയില്‍ പ്രത്യേക കൊറോണ വാര്‍ഡുകളിലാണ് താമസിപ്പിച്ചിരുന്നത്. നിലവില്‍ കൊറോണ രോഗലക്ഷണമില്ലാത്ത എല്ലാവരേയും ജയിലിലേക്ക് മാറ്റാനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി.
അറസ്റ്റിലായ 10 ബംഗ്ലാദേശികള്‍ വിസ നിയമം ലംഘിച്ചതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടിവരും. ഇന്ത്യന്‍ പൗരന്മാര്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരികയെന്നും സംസ്ഥാന ആഭ്യന്തര വകുപ്പറിയിച്ചു. ബംഗ്ലാദേശികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ പ്രത്യേകം വകുപ്പുകളിട്ട് കേസ്സുകള്‍ എടുത്തതായും സംസ്ഥാന ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.
Discussion about this post