ഡല്‍ഹി: ഇന്ത്യയില്‍ കൊറോണ ബാധിക്കാത്ത 300 ജില്ലകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്ഷവര്ധന്. മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും രണ്ടു സംസ്ഥാനങ്ങളിലും ഇതുവരെ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ദമന്‍ ആന്‍ഡ് ദിയു, ലക്ഷദ്വീപ്, നാഗാലന്‍ഡ്, സിക്കിം എന്നിവടങ്ങളിലാണ് ഇതുവരെ കൊറോണ രോഗികള്‍ ഇല്ലാത്തത്. രാജ്യത്ത് ആകെ 739 ജില്ലകളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കൊറോണ സ്ഥിരീകരിച്ച 80 ജില്ലകളില്‍ കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 47 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ പുതിയ കേസുകളില്ല. 300 ജില്ലകളില്‍ വളരെ കുറച്ചു രോഗികള്‍ മാത്രമാണ് ഉള്ളത്.
129 ജില്ലകളിലാണ് ഹോട്സ്പോട്ടുകള്‍ ഉള്ളത്. വൈറസ് വ്യാപനം തടയുന്നതിനു ഹോട്സ്പോട്ടുകള്‍ ഉള്ള ജില്ലകളില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Discussion about this post