ഡല്‍ഹി: പാക് ഭീകരന് മുഹമ്മദ് നവീദിനെ ഇന്ന് നുണപരിശോധനക്ക് വിധേയനാക്കും. എന്‍ഐഎ പ്രത്യേക കോടതി നവീദിനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്കി. അന്യോന്യ വിുദ്ധമായ മൊഴി നല്‍കിയതിനാണ് നവീദിനെ നുണപരിശേധനക്ക് വിധേയനാക്കുന്നത്. നവീദിന്റെ ഡിഎന്‍എ സാമ്പിളികളും ശബ്ദ സാബിളുകളും പരിശോധനക്കായി ശേഖരിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം മുഹമ്മദ് നവീദിനെ സഹായിച്ച 2 പേരുടെ രേഖാചിത്രം എന്‍ഐഎ പുറത്തുവിട്ടു. അതിര്‍ത്തി കടന്ന് 4 പേര് എത്തിയിട്ടുണ്ടെന്നാണ് എന്‍ഐഎക്ക് ലഭിച്ച വിവരം.കശ്മിരിലെ ഉധംപൂരില്‍ ഭീകരാക്രമണം നടത്തിയതിന് നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. തന്നെ കശ്മീരിലേക്ക് അയച്ച പാക് ഭീകരരെ വകവരുത്താന്‍ തന്നെ പാകിസ്താനിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം നവീദ് ആവശ്യപ്പെട്ടിരുന്നു.
Discussion about this post