മൊറാദാബാദ്: വിസാ ചട്ടം ലംഘിച്ചതിന് കേസെടുത്ത എട്ട് വിദേശ തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ ജയിലിലേക്ക് മാറ്റിയതായി ഉത്തര്‍ പ്രദേശ് പൊലീസ്. എട്ട് ഇന്തോനേഷ്യന്‍ പൗരന്മാരെയാണ് ക്വാറന്‍റൈന്‍ കാലം അവസാനിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് മാറ്റിയത്.
ഏപ്രില്‍ ഒന്നിനാണ് തബ് ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസില്‍ ഇന്തോനേഷ്യന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇവരെ ക്വാറന്‍റൈനിലേക്ക് മാറ്റുകയായിരുന്നു. നിരീക്ഷണ കാലം അവസാനിച്ചതോടെ കോടതിയില്‍ ഹാജരാക്കിയെന്നും താക്കൂര്‍ദ്വാര ഡി.എസ്.പി വിശാല്‍ യാദവ് അറിയിച്ചു.
ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പൗരന്മാര്‍ക്കെതിരെ വിസാചട്ടം ലംഘിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തിരുന്നു.
Discussion about this post