തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഇളവുകള്‍ സംബന്ധിച്ച് കേന്ദ്ര മാര്‍ഗനിര്‍ദേശത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ തീരുമാനം ഇന്ന് ഉണ്ടാകും. മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായി ചര്‍ച്ച ചെയ്ത ശേഷം അതിനെ സംബന്ധിച്ച തീരുമാനം പറയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ റെയില്‍വേ അടിസ്ഥാന നിരക്ക് ഈടാക്കുന്നുണ്ട്. 95 ശതമാനം പേരും അത് നല്‍കിയാണ് സംസ്ഥാനത്ത് നിന്നും പോയത്. കൂടുതല്‍ ട്രെയിനുകള്‍ ഉണ്ടാകും. മുഴുവന്‍ തൊഴിലാളികളെയും നാട്ടിലെത്തിക്കാന്‍ 300, 400 ട്രെയിനുകള്‍ വേണ്ടിവരുമെന്ന് പറഞ്ഞ അദ്ദേഹം ഇതിന് മാസങ്ങളെടുക്കുമെന്നും വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളെ തിരിച്ചെത്തിക്കാനുള്ള രജിസ്ട്രേഷന് ആരംഭിച്ചുകഴിഞ്ഞു. അത് പൂര്‍ത്തിയായാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു.
Discussion about this post