ചെന്നൈ: ചെന്നൈ കോയമ്പേട് മാര്‍ക്കറ്റിലെ 81 കച്ചവടക്കാര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ക്കറ്റിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരില്‍ ഏറെ പേരും വിവിധ ജില്ലകളിലേക്ക് മടങ്ങിയവരാണ്. ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ളവരെ തിരിച്ചറിയാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അരിയല്ലൂര്‍, പെരമ്പലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, തിരുനെല്‍വേലി, കടലൂര്‍, വിഴിപ്പുരം ജില്ലകളിലാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
അതേസമയം, തമിഴ്നാട്ടില്‍ 2323 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 27 പേര് കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തു. 1038 പേര് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ട്. 1258 പേര് രോഗമുക്തി നേടി.
Discussion about this post