വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഈ വര്‍ഷം അവസാനത്തോടെ കൊറോണ വെെറസിനുള്ള വാക്സിന് ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് ഗവേഷകരെ പിന്നിലാക്കി മറ്റൊരു രാജ്യം മരുന്ന് കണ്ടുപിടിക്കുകയാണെങ്കില്‍ അവരെ അനുമോദിക്കാന്‍ മടിക്കില്ലെന്നും ട്രംപ് പറഞ്ഞു. വാഷിംഗ്ടണ്‍ ഡി.സിയിലെ ലിങ്കണ് മെമ്മോറിയലില്‍ നിന്ന് പ്രക്ഷേപണം ചെയ്ത ഫോക്സ് ന്യൂസിന്റെ ‘ടൗണ്‍ ഹാള്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഈ വര്‍ഷാവസാനത്തോടെ വാക്സിന് ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. യു.എസ് ഗവേഷകരെ പിന്നിലാക്കി മറ്റൊരു രാജ്യം മരുന്ന് കണ്ടുപിടിക്കുകയാണെങ്കില്‍ അവരെ അനുമോദിക്കാന്‍ മടിക്കില്ല” – ട്രംപ് വ്യക്തമാക്കി.
വെെറസിനെതിരെയുള്ള വാക്സിന് കണ്ടെത്തുന്നത് ഏത് രാജ്യക്കാര്‍ എന്നത് കാര്യമാക്കില്ല. ഫലപ്രദമായ വാക്സിന് ലഭിക്കുക എന്നതാണ് പ്രധാനം. സെപ്തംബറില്‍ രാജ്യത്തെ സ്കൂളുകളും സര്‍വകലാശാലകളും വീണ്ടും തുറക്കാന്‍ ആവശ്യപ്പെടും. വാക്സില്‍ ഗവേഷണത്തിന്റെ പുരോഗതിയെ കുറിച്ച് ‘നിങ്ങള്‍ അത് പറയരുത്’ എന്നായിരിക്കും ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത്. എന്നാല്‍ തനിക്കത് വെളിപ്പെടുത്താതിരിക്കാന്‍ ആകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Discussion about this post