തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിർദ്ദേശങ്ങൾ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പോത്തന്‍കോട് സ്കൂളില്‍ ഏപ്രില്‍ 27ന് സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതായി ഹര്ജിക്കാരന് പറയുന്നു.
തിരുവനന്തപുരം സ്വദേശി അഡ്വക്കേറ്റ് എം മുനീര്‍ ആണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും ഹര്ജിക്കാരന് പറയുന്നു.
Discussion about this post