വീടിനകത്ത് താമസിക്കുക എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ധാരാവിയില്‍ നിന്നുള്ള റാപ്പര്മാരുമായി സഹകരിച്ച് ഒരു മ്യൂസിക് വീഡിയോയുമായി ബോളിവുഡ് നടന്മാരായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ രംഗത്ത്. ഇത് ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ കൊറോണ വൈറസിന്റെ സമൂഹ വ്യാപനം നിയന്ത്രിക്കാന്‍ സഹായിക്കും.
ഗല്ലി ഗാംഗ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച ഗാനം ഹിന്ദി, മറാത്തി, തമിഴ് ഭാഷകളില്‍ റാപ്പര്‍മാരായ എം സി അല്‍താഫ്, ടോണി സൈക്കോ, ബോണ്‍സ് എന്‍ റിബ്സ് എന്നിവര്‍ സൃഷ്ടിച്ചു. ജോയല്‍ ഡിസൂസ സംവിധാനം ചെയ്ത് ഈ വീഡിയോയില്‍ അതുല്‍ കുല്‍ക്കര്‍ണി, ദിയ മിര്‍സ, റാണ ദഗ്ഗുബതി എന്നിവരും ഉള്‍പ്പെടുന്നു.
കൊറോണ യോദ്ധാക്കളെ പിന്തുണയ്ക്കുന്നതിനുള്ള ഇന്ത്യയിലെ ഹിപ്-ഹോപ് സമൂഹത്തില്‍ നിന്നുള്ള ഒരു ചെറിയ ശ്രമമാണിതെന്ന് റാപ്പറും ഗല്ലി ഗാംഗ് എന്റര്‍ടൈന്‍മെന്റിന്റെ സ്ഥാപകനുമായ ഡിവിഷന് പറഞ്ഞു.
ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഭക്ഷണവും വൈദ്യസഹായവും വേണ്ടത്ര ലഭ്യമാക്കുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനും എടിഇ ചന്ദ്ര ഫൗണ്ടേഷനും ഈ ഗാനത്തെ പിന്തുണയ്ക്കുന്നു.
Discussion about this post